കെഎസ്ആര്‍ടിസിയില്‍ ഇനി കുറഞ്ഞ നിരക്കില്‍ കുപ്പിവെള്ളം;രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും

കെഎസ്ആര്‍ടിസിയില്‍ ഇനി കുറഞ്ഞ നിരക്കില്‍ കുപ്പിവെള്ളം;രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ യാത്രക്കാര്‍ക്ക് കുപ്പിവെള്ളം നല്‍കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍.പുറത്തുകിട്ടുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ നല്‍കും.ഒരു കുപ്പി വില്‍ക്കുമ്പോള്‍ രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും നല്‍കും.ഉടന്‍ തന്നെ ഈ സംവിധാനം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.സിറ്റി ബസ് വിവാദത്തിൽ തിരുവനന്തപുരം കോർപറേഷൻ മേയർ വി വി രാജേഷിന് മറുപടിയുമായി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ.തിരുവനന്തപുരത്തെ ഡബിൾ ഡക്കർ ബസ് KSRTC യുടേതാണ്.കോർപ്പറേഷൻ ബസ്സുകൾ വാങ്ങിയത് കേന്ദ്ര പദ്ധതിയിൽ എന്ന് പറയാൻ കഴിയില്ല.പദ്ധതിയിൽ 60% വും വിഹിതം സംസ്ഥാനത്തിന്റേതാണ്,113 വാഹനങ്ങളും കോർപ്പറേഷൻ ഈ രീതിയിൽ വാങ്ങിയതാണ്.

അതേസമയം,കേന്ദ്രവും സംസ്ഥാനവും 500 കോടി വീതമാണ് കെഎസ്ആർടിസിയ്ക്ക് നൽകിയിട്ടുള്ളത്. വണ്ടികളുടെ നവീകരണമടക്കംകെഎസ്ആർടിസിയാണ് ചെയ്യേണ്ടത്.വകുപ്പിന്റെ പ്ലാനിങ് കാരണം 9000 രൂപ വരെ ഒരു ബസിന് ലാഭമുണ്ടായി.ഒരു ദിവസം 2500 രൂപ മാത്രം ലാഭമുണ്ടായിരുന്ന സമയത്താണിത്.
അതുകൊണ്ട് ആവശ്യമില്ലാത്ത കാര്യങ്ങൾ ആരും പറയേണ്ട.തിരുവനന്തപുരത്തെ ജനങ്ങളെ ഒരിക്കലും ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങൾ കെഎസ്ആർടിസി ചെയ്യില്ല.മേയറെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് പഠിച്ചിട്ട് മാത്രം കാര്യങ്ങൾ പറയണമെന്നും മന്ത്രി വിമർശിച്ചു

Leave a Reply

Your email address will not be published. Required fields are marked *