കൽപ്പറ്റ : അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയുടെയും സ്നേഹ ഇവൻ്റ്സിൻ്റെയും നേതൃത്വത്തിൽ ഒരു മാസമായി കൽപ്പറ്റ ബൈപ്പാസ് റോഡിൽ നടന്നുവന്ന വയനാട് ഫ്ളവർ ഷോ ഇന്ന് രാത്രി സമാപിക്കും.നാളെ രാവിലെ മുതൽ ജനുവരി രണ്ടാം തിയതി ഉച്ചവരെ ഫ്ളവർ ഷോയിൽ ഡിസ്പ്ലേ വെച്ച മുഴുവൻ പുഷ്പ-ഫലചെടികളും പകുതി വിലക്ക് വിറ്റഴിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ക്രിസ്തുമസ് – ന്യൂ ഇയർ അവധിയാഘോഷമാക്കി ഫ്ളവർ ഷോയെ മാറ്റിയ എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.
