സംസ്ഥാന സ്കൂൾ കലോത്സവം:മാധ്യമപ്രവർത്തകരുടെ യോഗം ജനുവരി 2 ന്

തൃശൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിനു മുന്നോടിയായി മാധ്യമപ്രവർത്തകരുടെ യോഗം 2026 ജനുവരി 2 പകൽ 11 ന് തൃശൂർ പ്രസ്ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് മീഡിയ കൺവീനർ അറിയിച്ചു കലോത്സവ നഗരിയിൽ മീഡിയ സ്റ്റാളുകൾ ആവശ്യമുള്ള മാധ്യമ സ്ഥാപനങ്ങൾ സ്വന്തം ലറ്റർഹെഡിൽ ജനുവരി 05 ന് വൈകിട്ട് 5 നകം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.മീഡിയാ പാസിന് അപേക്ഷിക്കുന്നവർ അപേക്ഷയോടൊപ്പം പേരും മാധ്യമസ്ഥാപനത്തിൻ്റെ പേരും രേഖപ്പെടുത്തിയ പാസ്പോർട്ട് സൈസ് ഫോട്ടോയും നൽകണം.ഓരോ സ്ഥാപനത്തിനും എത്ര പാസ് വേണമെന്ന സ്ഥാപന മേധാവിയുടെ കത്തും അപേക്ഷയോടൊപ്പം നൽകണമെന്നും കൺവീനർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *