പാലക്കാട് : പാലക്കാട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം ചൂടി വയനാടിന് അഭിമാനമായി സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ് ദ്വാരക. ശാസ്ത്രമേളയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയമായി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.ആകെ 164 പോയിന്റുകൾ നേടി മറ്റു ജില്ലകളിൽ നിന്നുള്ള സ്കൂളുകളെ ബഹുദൂരം പിന്നിലാക്കിയാണ് ദ്വാരക, സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ് ചുരമിറങ്ങി പാലക്കാടിന്റെ മണ്ണിൽ നിന്നും ബെസ്റ്റ് സ്കൂൾ ചാമ്പ്യൻഷിപ്പ് വയനാടിന് സമ്മാനിച്ചത്വo.യനാട് ജില്ലാ ശാസ്ത്രമേളയിലും ഓവറോൾ ചാമ്പ്യന്മാർ ആയിരുന്ന സ്കൂൾ കഴിഞ്ഞവർഷം സംസ്ഥാനതലത്തിൽ റണ്ണർ അപ്പ് ആയിരുന്നു.38 കുട്ടികളാണ് സ്കൂളിൽ നിന്നും സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ പങ്കെടുത്തത്.വർഷങ്ങളായി പാഠ്യ-പാഠ്യേതര മേഖലകളിൽ മികച്ച പ്രകടനമാണ് സ്കൂൾ കാഴ്ചവയ്ക്കുന്നത്.
