പുൽപ്പള്ളി : സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോ:ജിതിനെ അകാരണമായി ആക്രമിച്ച് പരിക്കേൽപിച്ച പുൽപ്പള്ളിയിലെ എൽ ഡി എഫ് ഗുണ്ടാ സംഘത്തിനെ അറസ്റ്റു ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.ഭരണത്തിന്റെ ഹുങ്കിൽ നടത്തുന്ന ഗുണ്ടായിസം അനുവദിക്കാൻ കഴിയില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാത്ത പക്ഷം കോൺഗ്രസ് പാർട്ടി ജനകീയ സമരത്തിനു നേതൃത്വം നല്കുമെന്നും മണ്ഡലം ഭാരവാഹികൾ അറിയിച്ചു.പുൽപ്പള്ളി മണ്ഡലം പ്രസിഡണ്ട് പി.ഡി. ജോണി,എൻ യു ഉലഹന്നാൻ,ടി എസ് ദിലീപ് കുമാർ,റെജി പുളിങ്കുന്നേൽ,മണിപാമ്പനാൽ,ജോമറ്റ് കോത വഴിക്കൽ,കെ എം എൽദോസ്,എന്നിവർ പ്രസംഗിച്ചു.
