മാനന്തവാടി : രാജസ്ഥാൻ സ്വദേശിയായ യോഗേഷി (28) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മാനന്തവാടി പോലീസും ചേർന്ന് പിടികൂടിയത്. പീച്ചങ്ങോട് വച്ച് പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിലാണ് 13 പാക്കറ്റ് ഹാൻസും 58.61 ഗ്രാം കഞ്ചാവ് മിഠായികളും കണ്ടെടുത്തത്. സബ് ഇൻസ്‌പെക്ടർ കെ.സിൻഷയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
