കൽപ്പറ്റ നഗരസഭയ്ക്ക് പുതിയ ചെയർമാൻ;പി. വിനോദ് കുമാറിനെ തിരഞ്ഞെടുത്തു

കൽപ്പറ്റ നഗരസഭയ്ക്ക് പുതിയ ചെയർമാൻ;പി. വിനോദ് കുമാറിനെ തിരഞ്ഞെടുത്തു

കൽപ്പറ്റ : കൽപ്പറ്റ നഗരസഭയുടെ പുതിയ ചെയർമാനായി കോൺഗ്രസിലെ പി.വിനോദ് കുമാറിനെ തിരഞ്ഞെടുത്തു.മടിയൂർ ഡിവിഷനിൽ നിന്നുള്ള കൗൺസിലറാണ് അദ്ദേഹം.ഡിസിസി പ്രസിഡന്റായി നിയമിതനായതിനെ തുടർന്ന് ടി.ജെ ഐസക് രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.28 ഡിവിഷനുകളുള്ള കൽപ്പറ്റ നഗരസഭയിൽ യുഡിഎഫിന് 15-ഉം എൽഡിഎഫിന് 13-ഉം കൗൺസിലർമാരാണുള്ളത്.ഭരണകക്ഷിയായ യുഡിഎഫിൽ മുസ്‌ലിംലീഗിന് ഒമ്പതും കോൺഗ്രസിന് ആറും അംഗങ്ങളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *