മാനന്തവാടി : കണ്ണൂർ റൂട്ടിൽ പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു.അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി സെന്തിൽ കുമാർ (54) മരണപ്പെട്ടു.കാസർകോഡേക്ക് പോകുന്ന തിനിടെ രാത്രി 11.30 ഓടെയായിരുന്നു അപകടം.നിയന്ത്രണം വിട്ട ലോറി നൂറടിയോളം താഴ്ചയിലേക്ക് പതിച്ചു. ഇതിനിടയിൽ ലോറിയിലുണ്ടായി രുന്ന സഹായി സെന്തിൽ ചാടി രക്ഷപ്പെടുകയായിരുന്നു. Lതുടർന്ന് മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.ഇതിന് മുമ്പും പാൽച്ചുരത്തിൽ വാഹനങ്ങൾ കൊക്കയിലേക്ക് പതിച്ച് അപകടമുണ്ടായിട്ടുണ്ട്.
