അടിമാലി : അടിമാലിയിലെ ഇന്നലെ രാത്രി ഉണ്ടായ മണ്ണിടിച്ചിലിൽ വീടിനുള്ളിൽ അകപ്പെട്ട രണ്ട് പേരിൽ ഒരാള് മരണപ്പെട്ടു.ബിജു ആണ് മരണപ്പെട്ടത്,ഭാര്യ സന്ധ്യയെ രക്ഷപെടുത്തി.കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയതിനാലാണ് രക്ഷാപ്രവർത്തനം ദുഷ്‌കരമായത്.6 മണിക്കൂർ നീണ്ട് നിന്ന രക്ഷാപ്രവർത്തനത്തിലും ബിജുവിനെ രക്ഷപെടുത്താനായില്ല.നേരത്തെ തന്നെ മണ്ണിടിച്ചിൽ ഭീഷണി ഉണ്ടായിരുന്നതിനാൽ ഈ പ്രദേശ വാസികൾക്ക് മുന്നറിയിപ്പ് നൽകുകയും,എല്ലാപേരും മാറുകയും ചെയ്തിരുന്നു,സർട്ടിഫിക്കറ്റ് എടുക്കാൻ തിരികെ എത്തിയതാണ് ഇവർ എന്നാണ് ലഭ്യമായ വിവരം.
