കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ പ്രകടനവും,പ്രതിഷേധ യോഗവും സംഘടിപ്പിച്ചു

കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ പ്രകടനവും,പ്രതിഷേധ യോഗവും സംഘടിപ്പിച്ചു

കൽപ്പറ്റ : കെ പി സി സി വർക്കിംഗ് പ്രസിഡണ്ടും,വടകര എം പി യുമായ ശ്രീ ഷാഫി പറമ്പിൽ എം പി യെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വക്കറ്റ് ടി ജെ ഐസക് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.കെ പി സി സി മെമ്പർ പി പി ആലി അധ്യക്ഷതവഹിച്ചു.സി ജയപ്രസാദ്,പി വിനോദ് കുമാർ,ഒ വി റോയ്,ജോയ് തൊട്ടിത്തറ,മുഹമ്മദ് ബാവ,കെ കെ രാജേന്ദ്രേൻ,സി എ അരുൺദേവ്, മോഹൻദാസ് കോട്ടക്കൊല്ലി,ആർ ഉണ്ണികൃഷ്ണൻ,ഹർഷൽ കോന്നാടൻ,ജോസ് കണ്ടത്തിൽ,രാജു ഹെജമാടി,രാധ രാമസ്വാമി,എസ് മണി,എം ഒ ദേവസ്യ,ഡിന്റോ ജോസ്,ജോൺ മാത,ഷംസുദ്ധീൻ,കെ ശശി കുമാർ,രമ്യ ജയപ്രസാദ്,അർജുൻ ദാസ് പിആർ ബിന്ദു,ശ്രീജ ബാബു തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *