കൽപ്പറ്റ : ലോക മാനസികാരോഗ്യദിനാചരണത്തിൻ്റെ ഭാഗമായി കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിൻ്റെ ബാനറിൽ മനസ്സിലേക്ക് മടങ്ങുക എന്ന പേരിൽ ഹ്രസ്വചിത്രം തയ്യാറാക്കി.സൗഹൃദ ക്ലബ്ബ് അംഗങ്ങളായ ശ്രീനിഷ.എസ്,കൃഷ്ണേന്ദു എം.എസ് എന്നിവർ പ്രധാന വേഷം ചെയ്തു.കെ.മുഹമ്മദ് സഫ് വാൻ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചു.സൗഹൃദ ക്ലബ്ബ് കോർഡിനേറ്ററും മലയാളം അധ്യാപകനുമായ ഷാജി മട്ടന്നൂർ രചനയും ഏകോപനവും നിർവഹിച്ച ഹ്രസ്വചിത്രത്തിൻ്റെ സംഗീതം ഒരുക്കിയത് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയാണ്.
