മാനന്തവാടി : പ്രകടനത്തിന്റെ റൂട്ട് പോലീസിനെ നേരത്തെ അറിയിച്ചിരിക്കുന്നു എങ്കിലും പോലീസ് ഗതാഗതം നിയന്തിക്കാതെ പ്രകടനം തകർക്കാൻ ശ്രമിച്ചു എന്നാരോപിച്ച് കോണ്ഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ രൂക്ഷമായ വാക്ക് തർക്കം നടന്നു.ഇത് അൽപ്പ നേരം സംഘർഷം ഉണ്ടാക്കി.തുടർന്ന് വേളാങ്കണ്ണി കടവത്ത് ബിൽഡിങിനടുത്ത് പ്രവർത്തകർ വാഹനം തടഞ്ഞു,പിന്നീട് പോലീസ് എത്തി വാഹനം നിയന്ത്രിച്ച് പ്രവർത്തകർക്ക് പ്രകടനം നടത്തുവാനുള്ള വഴി തുറന്നു കൊടുത്തതോടെയാണ് സംഘർഷം അവസാനിച്ചത് എ ഐ സി സി അംഗവും മുൻ മന്ത്രിയുമായ പി കെ ജയലക്ഷ്മി പ്രതിക്ഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.അഡ്വ എൻ കെ വർഗീസ്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ എം നിഷാന്ത്.പി വി ജോർജ്,സി അഷറഫ്,അസീസ് വാളാട് എന്നിവർ പ്രസംഗിച്ചു.
