കണ്ണൂർ തളിപ്പറമ്പിൽ ‍വൻ തീപിടുത്തം:നിരവധി കടകളിലേക്ക് തീ പടർന്നു

കണ്ണൂർ തളിപ്പറമ്പിൽ ‍വൻ തീപിടുത്തം:നിരവധി കടകളിലേക്ക് തീ പടർന്നു

കണ്ണൂർ : തളിപ്പറമ്പിൽ കടകൾക്ക് തീപിടിച്ചു.പത്ത് കടകളിലേക്ക് തീ പടർന്നു.ബസ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലെ കടകളിലാണ് വൻ തീപിടിത്തം ഉണ്ടായത്.മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.അപകടത്തിൽ ആളപായമില്ല.5 യുണിറ്റ് ഫയർ ഫോഴ്‌സെത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു.അഗ്നിശമന സേനക്കൊപ്പം പൊലീസും നാട്ടുകാരും തീ അണക്കാൻ ശ്രമിക്കുന്നുണ്ട്.കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ദുരന്തത്തിൽ കണക്കാക്കുന്നത്.ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *