എറണാകുളം : പ്രമേഹ രോഗികൾക്ക് സമഗ്രമായ നേത്ര പരിചരണം ഉറപ്പാക്കാനായി,അങ്കമാലിയിലെ അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.ലോക കാഴ്ച ദിനത്തിനോട് അനുബന്ധിച്ച് ക്ലിനിക്കിന്റെ ഉദ്ഘാടനം അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ.ഏബെൽ ജോർജ്ജ് നിർവഹിച്ചു.പ്രമേഹം മൂലമുണ്ടാകുന്ന കാഴ്ചക്കുറവ്,അന്ധത എന്നിവ തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ക്ലിനിക്ക്,രോഗികൾക്ക് ഏറ്റവും പുതിയ രോഗനിർണയ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കും.
ക്ലിനിക്കിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്, ഹോസ്പിറ്റൽ സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.പ്രമേഹമുള്ള വ്യക്തികൾക്ക് സൗജന്യമായി നേത്രപരിശോധന നടത്തി ഡയബറ്റിക് റെറ്റിനോപ്പതിയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താനും വിദഗ്ധോപദേശം തേടാനും ഇതിലൂടെ സാധിച്ചു.”ഒരു വ്യക്തിയുടെ കണ്ണിന്റെ ആരോഗ്യം അവരുടെ ജീവിത നിലവാരത്തിന് നിർണ്ണായകമാണ്.ഓരോ പ്രമേഹ രോഗിക്കും മികച്ച നേത്ര സംരക്ഷണം ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതിന്റെ ഭാഗമാണ് ഞങ്ങളുടെ ഈ ഉദ്യമം” അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ.ഏബെൽ ജോർജ്ജ് പറഞ്ഞു.
പുതിയ ക്ലിനിക്കിന്റെ ഭാഗമായി,നവംബർ 14, 2025 വരെ പ്രയോജനപ്പെടുത്താവുന്ന പ്രത്യേക ചികിത്സാ പാക്കേജുകളും ഹോസ്പിറ്റൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പാക്കേജിൽ കൺസൾട്ടേഷൻ,റിഫ്രാക്ഷൻ,ഫണ്ടസ് എക്സാമിനേഷൻ,ഒ.സി.ടി (Optical Coherence Tomography) തുടങ്ങിയവയിൽ 50% ഇളവുകൾ ഉൾപ്പെടുന്നു.കൂടാതെ,പി.ആർ.പി.ലേസർ, ഇൻട്രോവിട്രിയൽ ഇഞ്ചക്ഷൻ എന്നിവയ്ക്കായി പ്രത്യേക പാക്കേജും ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കും 81299 32992 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.