കോഴിക്കോട് : ശബരിമല സ്വർണപാളി തട്ടിപ്പിൽ പ്രതിഷേധിച്ച് നാളെ ബി.ജെ.പി നടത്തുന്ന കോഴിക്കോട് കളക്ട്രേറ്റ് മാർച്ച് മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് എരഞ്ഞിപ്പാലത്ത് നിന്നാണ് മാർച്ച് ആരംഭിക്കുക.ശബരിമല കൊള്ളയിൽ സിബിഐ അന്വേഷണം നടത്തുക,ദേവസ്വം മന്ത്രി രാജിവെക്കുക,ദേവസ്വംബോർഡ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപിയുടെ സിറ്റി,റൂറൽ,നോർത്ത് ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മാർച്ച് നടത്തുന്നത്.
