കഞ്ചാവ് കേസിലെ പ്രതിക്ക് 1 വർഷം   കഠിനതടവും,10000 രൂപ പിഴയും ശിക്ഷ

കഞ്ചാവ് കേസിലെ പ്രതിക്ക് 1 വർഷം കഠിനതടവും,10000 രൂപ പിഴയും ശിക്ഷ

സുൽത്താൻ ബത്തേരി : എക്സൈസ് റേഞ്ച് ഓഫീസിലെ ക്രൈം നമ്പർ 23/2019 കേസിലെ പ്രതിയായ ഫാറൂഖ് (വയസ്സ് 33/25 ) Slo അലി, ചാഞ്ചത്ത് വീട്,മംഗലം ദേശം,തിരൂർ താലൂക്ക്, മലപ്പുറം ജില്ല എന്നയാളെ വിൽപ്പനക്കായി 1.2 കി.ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കുറ്റത്തിനാണ് 1 വർഷം കഠിന തടവിനും 10000 രൂപാ പിഴയും ശിക്ഷ വിധിച്ചത്.2019 മാർച്ച് മാസം 22-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത് സു.ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ വി.ആർ ജനാർദ്ദനനും പാർട്ടിയും കണ്ടെടുത്ത കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് സു.ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന സതീശൻ.കെ.ഡി ആണ് കൽപ്പറ്റ NDPS സ്പെഷ്യൽ കോടതി ജഡ്ജ് ജയവന്ത്.എൽ ആണ് ശിക്ഷ വിധിച്ചത്.സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രദ്ധാധരൻ എം.ജി പ്രോസിക്യൂഷനു വേണ്ടി ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *