ബ്രഹ്മഗിരി നിക്ഷേപത്തട്ടിപ്പ്:സർവീസ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കണം:പി പി ആലി

ബ്രഹ്മഗിരി നിക്ഷേപത്തട്ടിപ്പ്:സർവീസ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കണം:പി പി ആലി

കൽപ്പറ്റ : കൽപ്പറ്റ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപിച്ച നിക്ഷേപകരുടെ പണം നിയമവിരുദ്ധമായി ബ്രഹ്മഗിരി സൊസൈറ്റിയിൽ നിക്ഷേപിച്ച സർവീസ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അനധികൃതമായി സാമ്പത്തിക തിരിമറി നടത്തിയതിൽ കുറ്റക്കാരായ ഭരണസമിതി അംഗങ്ങൾക്കെതിരെ കേസെടുക്കണമെന്ന്കെ പി സി സി മെമ്പർ പി പി ആലി.കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ സർവീസ് കോപ്പറേറ്റീവ് ബാങ്കിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാരിറ്റബിൾ സൊസൈറ്റി ആക്ടിൽ രജിസ്റ്റർ ചെയ്ത ബ്രഹ്മഗിരി സൊസൈറ്റിയിൽ പണം നിക്ഷേപിക്കുന്നതിന് ബാങ്കുകൾക്ക് നിയമ പരമായ അനുമതിയില്ല.ചട്ടം 57 ന്റെ ലംഘനമാണ് ഈ നിക്ഷേപത്തിലൂടെ ബാങ്ക് അധികൃതർ ചെയ്തിരിക്കുന്നത്.ഇതിൽ കുറ്റക്കാരായ ഭരണസമിതി അംഗങ്ങളെ നിയമ നടപടികൾക്ക്‌ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അധ്യക്ഷനായിരുന്നു.എം എ ജോസഫ്,സി ജയപ്രസാദ്,പി വിനോദ് കുമാർ,വിജയമ്മ ടീച്ചർ,ഹർഷൽ കോന്നാടൻ,കെ കെ രാജേന്ദ്രൻ,കെ ശശി കുമാർ,ഡിന്റോ ജോസ്,എസ് മണി,പി കെ മുരളി,ഷബ്നാസ് തന്നാനി,കെ അജിത,ആയിഷ പള്ളിയാൽ,പി രാജാറാണി,ബിന്ദു ജോസ്,രമ്യ ജയപ്രസാദ്,ഗിരിജ സതീഷ്,സെബാസ്റ്റ്യൻ കൽപ്പറ്റ,ടി സതീഷ് കുമാർ, രമേശ് മാണിക്യം,മുഹമ്മദ് ഫെബിൻ,അർജുൻ ദാസ്,മാടായി ലത്തീഫ്,ഗിരിജ മടിയൂർകുനി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *