കളനാടി : സമുദായ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ചീയമ്പത്തു വെച്ച് നേതൃത്വ സംഗമം വിപുലമായ പരിപാടികളോടുകൂടി നടത്തി.ഷൈജു ടി വി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കൃഷ്ണൻകുട്ടി കളപ്പുര സ്വാഗതം ആശംസിച്ചു. തുടർന്ന് പ്രൗഢഗംഭീരമായ സദസ്സിൽ “ദേശീയ ആദിവാസി സംഘടന നാഷണൽ കോർഡിനേറ്റർ ” ശ്രീ ഇ എ ശങ്കരൻ അവറുകൾ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.യുവജനങ്ങൾക്കിടയിൽ ഇപ്പോൾ നടക്കുന്ന മയക്കു മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ കളനാടി സമുദായം ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ ഡൽഹിയിൽ വെച്ച് നടക്കുന്ന പരിപാടിയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം ഉദ്ഘാടന സദസ്സിൽ വ്യക്തമാക്കി.സമുദായ സംഘടനകളുടെ പഴയ ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് റിട്ടയേഡ് സബ് ഇൻസ്പെക്ടർ ഭാസ്കരൻ (വിജിലൻസ്) അവറുകൾ പഠന ക്ലാസ് എടുക്കുകയും,നമ്മുടെ പഴയ ആചാരാനുഷ്ഠാനങ്ങൾ തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.തുടർന്ന് കളനാടി സമുദായത്തിന്റെ വയനാട് ജില്ലാ സെക്രട്ടറി ശ്രീ ബിജേഷ് അടയ്ക്കാച്ചിറ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.യോഗത്തിൽ രാമചന്ദ്രൻ കുളിയൻ മൂല,സുകുമാരി തങ്കപ്പൻ തെലമ്പാറ്റ,അനന്തൻ തെലമ്പാറ്റ,ബാലൻ കോളൂർ, അമ്പാടി ബാലൻ,അജിതകുമാരി വളാചിറ,ഇന്ന് എന്നിവർ നേതൃത്വം നൽകി.