വൈത്തിരി ഉപജില്ല ശാസ്ത്രോത്സവം ആരംഭിച്ചു

വൈത്തിരി ഉപജില്ല ശാസ്ത്രോത്സവം ആരംഭിച്ചു

കണിയാമ്പറ്റ : കണിയാമ്പറ്റ ഗവ ഹയർ സെക്കൻഡറി സ്കൂൾ,ഗവൺമെൻറ് ടീച്ചർ ട്രെയിനിങ് കോളേജ് കണിയാമ്പറ്റ,നിവേദിത വിദ്യാനികേതൻ സ്കൂൾ കണിയാമ്പറ്റ എന്നീ വേദികളിൽ വച്ച് വൈത്തിരി ഉപജില്ലാതല ശാസ്ത്രോത്സവം ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായി ശാസ്ത്രമേള,ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള,ഐടി മേള, പ്രവർത്തിപരിചയമേള എന്നീ മേഖലകളിൽ 2500 ൽ അധികം പ്രതിഭകൾ മാറ്റുരക്കും.ഉപജില്ലയിലെ 79 സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്.പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ,പ്രാദേശിക വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഉൽപ്പന്നങ്ങൾ,ബുക്ക് ബൈൻഡിങ്,പാവം നിർമ്മാണം,പാചകം, വെജിറ്റബിൾ പ്രിന്റിംഗ്,ഇലക്ട്രോണിക്സ്,ഒറിഗാമി ,ഉൾപ്പെടെ 38 മേഖലകളിൽ പ്രവർത്തിപരിചയമേള നടന്നു.ഡിജിറ്റൽ പെയിൻറിംഗ്,മലയാളം ടൈപ്പിംഗ്, അനിമേഷൻ,വെബ് പേജ് ഡിസൈനിങ് ഉൾപ്പെടെ 17 മത്സര ഇനങ്ങളാണ് ഐടി മേളയിൽ ഉള്ളത്. അതിനാൽ പ്രാദേശിക ചരിത്രരചന,ചരിത്ര സെമിനാർ,വർക്കിംഗ് മോഡൽ,സ്റ്റിൽ മോഡൽ ഉൾപ്പെടെ 22 ഇനങ്ങളാണ് സാമൂഹ്യശാസ്ത്രമേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ഗണിതശാസ്ത്രത്തിലെയും സാമൂഹ്യശാസ്ത്രത്തിലെയും നവീന ആശയങ്ങൾ അവതരിപ്പിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *