കൽപ്പറ്റ : എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കൈനാട്ടി ജനറലാശുപത്രിയുമായി സഹകരിച്ച് ലഹരിവിരുദ്ധ മാനസിക ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു.പ്രിൻസിപ്പൽ എം വിവേകാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു.കൽപ്പറ്റ ജനറൽ ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ പി കെ നവാസ്, അഡോളസൻ്റ് കൗൺസിലർ പി.എസ് മേഘ്ന എന്നിവർ ക്ലാസുകൾ എടുത്തു. എൻഎസ്എസ് ജില്ലാ കൺവീനർ കെ.എസ് ശ്യാൽ, പ്രോഗ്രാം ഓഫീസർ എ സ്മിത,സീനിയർ അസിസ്റ്റൻറ് എം.പി ജഷീന എന്നിവർ സംസാരിച്ചു.
