നെൻമേനി വനിതാ ഐ.ടി.ഐ-യിൽ കോൺവൊക്കേഷൻ നടത്തി

നെൻമേനി വനിതാ ഐ.ടി.ഐ-യിൽ കോൺവൊക്കേഷൻ നടത്തി

കൽപ്പറ്റ : ജൂലൈ മാസത്തിൽ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ വിജയിച്ച നെൻമേനി ഗവ.വനിതാ ഐ.ടി.ഐ-യിലെ ട്രെയിനികളുടെ കോൺവൊക്കേഷൻ ചടങ്ങ് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.അസൈനാർ ഉദ്ഘാടനം ചെയ്തു.നെൻമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു അനന്തൻ സർട്ടിഫിക്കറ്റുകളും മികച്ച വിജയം നേടിയവർക്കുള്ള അനുമോദന പത്രവും വിതരണം ചെയ്തു.വിജ്ഞാന കേരളം ജില്ലാ കോ-ഓർഡിനേറ്റർ ശ്രീജിത്ത് ശിവരാമൻ മുഖ്യ പ്രഭാഷണം നടത്തി.പി.ടി.എ ഭാരവാഹികളായ എം.സലിം,വാസന്തി,പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധി മക്ബൂലത്ത്,സ്റ്റാഫ് സെക്രട്ടറി അതുല്യ എന്നിവർ സംസാരിച്ചു.പ്രിൻസിപ്പൽ ജീവൻ ജോൺസ് സ്വാഗതവും ഗ്രൂപ്പ് ഇൻസ്ട്രക്ടർ വി.നിഷ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *