ആലപ്പുഴ : ആകാംക്ഷകൾക്കും ഊഹാപോഹങ്ങൾക്കും വിരാമം.25 കോടി രൂപയുടെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയെ കണ്ടെത്തി.ആലപ്പുഴ തുറവൂർ സ്വദേശി ശരത് എസ് നായർക്കാണ് ബമ്പർ ലോട്ടറി അടിച്ചത്. നെട്ടൂരിലെ പെയിന്റ് കടയിലെ ജീവനക്കാരനാണ് ശരത്. തുറവൂർ എസ്ബിഐയിൽ ടിക്കറ്റ് നൽകി.
