കോഴിക്കോട് : പയ്യാനക്കലിൽ കുട്ടിയെ തട്ടിക്കൊണ്ടു ശ്രമിച്ച യുവാവിനെ നാട്ടുകാർ തടഞ്ഞു വെച്ചു പോലീസിൽ ഏൽപിച്ചു.പന്നിയങ്കര പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.”മദ്രസയിലേക്ക് പോവുകയായിരുന്ന കുട്ടിയോട് കാറിൽ കയറാൻ യുവാവ് ആവശ്യപ്പെടുകയായിരുന്നു.ഇതുകേട്ട് നാട്ടുകാർ എന്തിനാണ് കുട്ടിയോട് കാറിൽ കയറാൻ ആവശ്യപ്പെട്ടത് എന്ന് ചോദിക്കുകയും കുട്ടിയെ ഒരു സ്ഥലം വരെ കൊണ്ടുപോകാൻ ആണെന്ന് ഇയാൾ മറുപടി നൽകുകയും ചെയ്തു.സംശയം തോന്നി നാട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയുമായി യുവാവിനെ യാതൊരു ബന്ധവുമില്ല എന്ന് മനസ്സിലായത്.
