ചെന്നൈ : വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 32 പേർ മരിക്കുകയും 50ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു.കുഴഞ്ഞുവീണവരിൽ ആറു പേർ കുട്ടികളാണ്.60കാരനായ ഓട്ടോ ഡ്രൈവറാണ് ആദ്യം മരിച്ചതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.വിജയ്‌യുടെ കരൂർ റാലിയിലാണ് സംഭവം.ജനക്കൂട്ടം നിയന്ത്രണാതീതം ആയതോടെ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നതിനാൽ പ്രസംഗത്തിനിടെ വിജയ് ടിവികെ നേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു.വിജയ് ഇടയ്ക്ക് ആൾക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു കൊടുത്തിരുന്നു.ആദ്യത്തെ കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റി.മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക സംഭവത്തെ തുടർന്ന് വിജയ് പ്രസംഗം പൂർത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി.അതേസമയം,സെന്തിൽ ബാലാജിയോട് കരൂർ ആശുപത്രിയിലേക്ക് പോകാൻ സ്റ്റാലിൻ നിർദേശിച്ചു.ആരോഗ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ക്രമസമാധന ചുമതലയുള്ള എഡിജിപിയും ഉടൻ തന്നെ കരൂരിലേക്ക് തിരിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.