കൽപ്പറ്റ : വയനാട്ടിലെ ഡിവൈഎഫ്ഐ നേതാവിനെതിരെയുള്ള ലൈംഗിക പീഡനത്തിൽ പ്രതിഷേധിച്ചും പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിപ്പിക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു.ഇരയായ സ്ത്രീയുടെ ഭർത്താവിന്റെ സുഹൃത്തായ പിണങ്ങോട് സ്വദേശിയായ ഡിവൈഎഫ്ഐ ജില്ലാ നേതാവ് പി ജംഷീദ് വീട്ടിൽ കയറി കടന്നു പിടിച്ചു എന്നാണ് സ്ത്രീയുടെ പരാതി. എത്രയും വേഗം പ്രതിയെ അറസ്റ്റ് ചെയ്ത് നീതിപീഠത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു.സിപിഐഎം ജില്ലാ സെക്രട്ടറിയുടെ പിൻബലത്തിലാണ് ഡിവൈഎഫ്ഐ ഇത്തരത്തിലുള്ള നീജമായ പ്രവർത്തികൾക്ക് നേതൃത്വം കൊടുത്തു വരുന്നതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽ ജോയ്,സംസ്ഥാന സെക്രട്ടറി ജിജോ പൊടിമറ്റത്തിൽ,യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ,ബിന്‍ഷാദ് കെ ബഷീർ,അനീഷ് റാട്ടക്കുണ്ട്,ആൽഫിൻ അമ്പാറയിൽ,രോഹിത് ബോധി,ഡിന്റോ ജോസ്,വിഷ്ണു മേപ്പാടി,ആഷിർ വെങ്ങപ്പള്ളി, ആഷിക് വൈത്തിരി,എബിൻ മുട്ടപ്പള്ളി, ഗൗതം ഗോകുൽദാസ്,മുബാരിഷ് ആയ്യാർ,അർജുൻ ദാസ്, വി സി വിനീഷ്,ജിബിൻ എം ടി, ലിറാർ പറളികുന്ന് തുടങ്ങിയവർ നേതൃത്വം നൽകി.
