സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!അപകടക്കെണിയൊരുക്കി ഫൂട്ട്പാത്ത്

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!അപകടക്കെണിയൊരുക്കി ഫൂട്ട്പാത്ത്

മാനന്തവാടി : മാനന്തവാടി കൈതക്കല്‍ വള്ളിയൂര്‍ക്കാവ് ബൈപ്പാസ് കവലയ്ക്ക് സമീപം ഫൂട്ട്പാത്തില്‍ ചിലയിടത്ത് സ്ലാബില്ലാത്തത് അപകക്കെണിയൊരുക്കുന്നു.45 കോടി രൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തീകരിച്ച റോഡാണിത്.1.50 മീറ്റര്‍ വീതിയില്‍ സ്ലാബ് ഇടുന്നതിന് പൊതുമരാമത്ത് അധികൃതര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതിനാല്‍ ഇവിടെ അപകടം കാത്തിരിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.കൂടാതെ ഈ ഭാഗത്ത് മൈസൂര്‍ റോഡിലെ സ്ഥാപനങ്ങളില്‍ നിന്ന് ഒഴുകി വരുന്ന മലിനജലം ഡ്രെയിനേജില്‍ കെട്ടികിടക്കുന്നുണ്ട്.ഇവിടെ സ്ലാബ് ഇടാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *