മേപ്പാടി : രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള കേന്ദ്ര സർക്കാറിൻ്റെ നീക്കത്തിനെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി ഒന്നിക്കണമെന്ന് വിമൺ ഇന്ത്യ മൂവ്മെൻറ് ജില്ലാ പ്രസിഡൻറ് ജംഷീദ നൗഷാദ് ആവശ്യപ്പെട്ടു എമർജിംഗ് വിമൺ ക്യാമ്പയിൻ്റെ ഭാഗമായി വിമൺ ഇന്ത്യ മ്യൂവ്മെൻ്റ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസരിക്കുകയാരുന്നു അവർ.വോട്ട് കൊള്ളയുടെ വിവരങ്ങൾ പുറത്ത് വരുന്നതിലൂടെ രാജ്യത്തിൻ്റെജനാധിപത്യം തകർന്നുകൊണ്ടിരിക്കുകയാണെന്നും അത് അനുവദിച്ച് കൂടെന്നും ജംഷീദ കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡൻ്റ് സാഹിറ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറർ സൽമ,മാനന്തവാടി മണ്ഡലം പ്രസിഡൻ്റ് സഫീന ഹംസ,എസ് ഡി പി ഐ ജില്ലാ പ്രസിഡൻ്റ് യൂസുഫ്, മണ്ഡലം സെക്രട്ടറി ജാഫർ എന്നിവർ സംസാരിച്ചു.മണ്ഡലം സെക്രട്ടറി ഹഫ്സത്ത് സ്വാഗതം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡൻ്റ് ആയിഷ,ജോയിൻ്റ് സെക്രട്ടറി മുനീറ എന്നിവർ സംസാരിച്ചു.ട്രഷറർ റൈഹാനത്ത് നന്ദി പറഞ്ഞു