വാഹനാപകടം പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു

വാഹനാപകടം പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു

മൂലങ്കാവ് :സുൽത്താൻ ബത്തേരി കരിവള്ളിക്കുന്ന് കിളയിൽ ബാലകൃഷ്ണൻ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 6:15ടെ മൂലങ്കാവ് കാപ്പി സ്റ്റോറിലാണ് അപകടം. ബൈക്കിൽ പമ്പിലേക്ക് കയറുന്നതിനിടെ പുറകിലെത്തിയ സ്കൂട്ടി ഇടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്.സ്കൂട്ടി യാത്രക്കാരായ രണ്ട് പേർക്കും പരിക്കേറ്റു.ഇവരെ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *