ഇ.യു.ഡി.ആർ:കാപ്പി കർഷകർക്ക് വിനയായി യൂറോപ്യൻ യൂണിയൻ നിബന്ധനകൾ:വിപണിയെ സാരമായി ബാധിച്ചേക്കും

ഇ.യു.ഡി.ആർ:കാപ്പി കർഷകർക്ക് വിനയായി യൂറോപ്യൻ യൂണിയൻ നിബന്ധനകൾ:വിപണിയെ സാരമായി ബാധിച്ചേക്കും

കൽപ്പറ്റ : ആഗോള കാലാവസ്ഥ വ്യതിയാനത്തിൻ്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയൻ്റെ പുതിയ നിലപാട് കാപ്പി കർഷകർക്ക് വിനയാകുന്നു.വനനശീകരണം നടത്തിയിട്ടില്ലന്ന് കർഷകർ സത്യവാങ് മൂലം നൽകണമെന്ന നിബന്ധനയാണ് കർഷകരെ പ്രതികൂലമായി ബാധിക്കുന്നത്.നിർദ്ദേശം പാലിച്ചില്ലങ്കിൽ ഇന്ത്യയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിലച്ചേക്കും.’രാജ്യത്തെ കാപ്പി പ്രധാനമായും കയറ്റുമതി ചെയ്യുന്നത് യൂറോപ്യൻ രാജ്യങ്ങളിലേക്കാണ്.ആഗോളതലത്തിൽ കാലാവസ്ഥവ്യതിയാനം വന്നതോടെ വനനശീകരണത്തിനെതിരെയുള്ള നയത്തിൻ്റെ ഭാഗമായി യൂറോപ്യൻ യൂണിയൻ ഡീ ഫോറസ്റ്റേഷൻ റെഗുലേഷൻ അഥവാ ഇ.യു ഡി. ആർ നടപ്പാക്കുന്നത്.ഒട്ടേറെ വർഷങ്ങളുടെ ചർച്ചകൾക്കൊടുവിൽ ഇത് നടപ്പാക്കുന്നതിന് മുമ്പ് കാപ്പി പോലുള്ള കാർഷിക ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് സമയം നൽകിയിരുന്നു.

വനനശീകരണം വരുത്തിയല്ല ഞാൻ കൃഷി ചെയ്തത് എന്ന് ഓരോ കർഷകനും സത്യവാങ് മൂലം നൽകണമെന്നായിരുന്നു വ്യവസ്ഥ.എന്നാൽ കാർഷിക മേഖലയിൽ ആരും ഈ വിഷയം ഗൗരവമായി എടുത്തില്ല.അതിനാൽ തന്നെ കൂടുതൽ പേർ ഈ സത്യവാങ് മൂലം നൽകിയില്ല.യൂറോപ്യൻ യൂണിയൻ 2025 ൻ്റെ അവസാനത്തോടെ ഇ യു ഡി.ആർ.കർശനമാക്കുകയാണ്.വിവരങ്ങൾ ബോധിപ്പിക്കാത്ത രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി 2025 ഡിസംബർ 31- മുതൽ നിർത്തും.കാപ്പിയെ സംബന്ധിച്ച് ഇടുക്കി,വയനാട,കർണാടകയിലെ കുടക് ജില്ലകളെയാണ് ഇത് സാരമായി ബാധിക്കുക.ഈ സാഹചര്യത്തിൽ കർഷകർക്ക് തങ്ങളുടെ കൃഷിഷിയിടം രജിസ്റ്റർ ചെയ്യാനും വൻതോതിൽ മരങ്ങൾ വെട്ടിമാറ്റിയിട്ടില്ലന്നും ബോധിപ്പിക്കാൻ ഇന്ത്യ കോഫി ആപ്പ് വഴി അവസരമൊരുക്കിയിരിക്കുകയാണ് കോഫി ബോർഡ്.കർഷക രജിസ്ട്രേഷനായി വയനാട്ടിൽ പ്രത്യേക യജ്ഞം നടത്തുമെന്ന് കോഫി ബോർഡ് ജോയിൻ്റ് ഡയറക്ടർ ഡോ.എം.കറുത്ത മണി പറഞ്ഞു.ഇന്ത്യാ കോഫി ആപ്പിൽ രജിസ്റ്റർ ചെയ്ത് വിവരങ്ങൾ ബോധിപ്പിച്ചാൽ യൂറോപ്യൻ യൂണിയന് അവർ നിഷ്കർഷിച്ച നിബന്ധനകൾ ഇന്ത്യ പാലിക്കുന്നുണ്ടന്ന് തെളിയിക്കാൻ കഴിയും.അത് സാധ്യമാകാതെ വന്നാൽ വരും മാസങ്ങൾ കാപ്പി വിപണിയെ ബാധിക്കുകയും വില ഇടിയുകയും ചെയ്യും.നിലവിൽ വയനാട് ഉൾപ്പടെ യുള്ള ജില്ലകളിൽ മരത്തണലിൽ വളരുന്ന റോബസ്റ്റ കാപ്പിക്ക് യൂറോപ്യൻ രാജ്യങ്ങളിൽ നല്ല ഡിമാൻഡ് ഉണ്ടായിരുന്നു.പുതിയ നിബന്ധന വരുന്നതോടെ ഈ ഡിമാൻഡ് എത്രത്തോളം നിലനിൽക്കുമെന്ന കാര്യത്തിൽ ആശങ്കയുണ്ടന്നും കാപ്പി കർഷകർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *