മാനന്തവാടി : കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ മാനന്തവാടി ഗവ:കോളേജിൽ നിന്നും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തെരെഞ്ഞെടുക്കപ്പെട്ട ഫാത്തിമ നിഹക്ക് മുസ്ലിം ലീഗ് നേതാക്കൾ മാനന്തവാടി ടൗണിൽ സ്വീകരണം നൽകി.വിജയിച്ച എം എസ് എഫ് പ്രതിനിധികളെ മുസ്ലീം ലീഗ് മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് പി വി എസ് മൂസ്സ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു.മുസ്ലിം യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം സെക്രട്ടറി ശിഹാബ് മലബാർ,നേതാക്കളായ അർഷാദ് ചെറ്റപ്പാലം,റഷീദ് പടയൻ,വി ഹുസ്സൈൻ,മുനീർ പാറക്കടവത്ത്,നൗഫൽ ബ്യുട്ടി, ഇസ്ഹാക്ക്,കെലാം കുഴിനിലം,എന്നിവർ നേതൃത്വം നൽകി.
