കോഴിക്കോട് : തീപിടുത്തത്തെ തുടർന്ന് അടച്ചിട്ടിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ പി.എം.എസ്.എസ്.വൈ.ബ്ലോക്കിലെ സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി അത്യാഹിത വിഭാഗം ഇന്ന് വൈകുന്നേരം നാലുമണിയോടെ പ്രവർത്തനം പുനരാരംഭിക്കും.കഴിഞ്ഞ മേയ് മാസത്തിലാണ് കെട്ടിടത്തിലെ യു.പി.എസ്.റൂമിലുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് തീപിടുത്തമുണ്ടായത്.ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി, കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് തുറക്കാൻ തീരുമാനിച്ചത്.പൊതുമരാമത്ത് വകുപ്പ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവർ നിർദ്ദേശിച്ച അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി,അഗ്നിരക്ഷാ വിഭാഗത്തിന്റെ എൻ.ഒ.സി.ലഭിച്ചതിനെ തുടർന്നാണ് നടപടി.