ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക്  സ്വീകരണം 23ന്

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം 23ന്

മീനങ്ങാടി : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഊഷ്മളമായ സ്വീകരണവും അനുമോദന സമ്മേളനവും സംഘടിപ്പിക്കുന്നു.2025 ഓഗസ്റ്റ് 23 ശനിയാഴ്ച വൈകുന്നേരം 3:30ന് മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി ദൈവാലയത്തിൽ വെച്ചാണ് പരിപാടികൾ നടക്കുന്നത്.

3:30 ന് ദൈവാലയ കവാടത്തിൽ ശ്രേഷ്ഠ കാതോലിക്കയ്ക്ക് സ്വീകരണം നൽകും.തുടർന്ന് ധൂപപ്രാർത്ഥന നടക്കും.വൈകുന്നേരം 4 മണിക്ക് അനുമോദന സമ്മേളനം ആരംഭിക്കും. മലബാർ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, ബഹു.പട്ടികജാതി,പട്ടികവർഗ്ഗ,പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ.ഒ.ആർ.കേളു ഉദ്ഘാടനം ചെയ്യും. പ്രശസ്ത നടനും സംവിധായകനുമായ ശ്രീ. ബേസിൽ ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

ഡോക്യുമെന്ററി പ്രകാശനം അഭി.മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്തയും, സണ്ടേസ്കൂൾ സപ്ലിമെന്റ് പ്രകാശനം അഭി.പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്തയും നിർവഹിക്കും. കൂടാതെ,ഭവന പദ്ധതി,വിവാഹ ധനസഹായം, വസ്ത്ര വിതരണം എന്നിവയും ചടങ്ങിനോടനുബന്ധിച്ച് നടക്കും.

‘തലചായ്ക്കാനൊരിടം’ എന്ന ഭവന പദ്ധതിയുടെ വിതരണം അഭി.ജോസഫ് മാർ തോമസ് മെത്രാപ്പോലീത്തയും,’കരുതൽ’ എന്ന വസ്ത്ര വിതരണം ശ്രീ.ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയും,’മംഗല്യക്കൂട്’ എന്ന വിവാഹ ധനസഹായ വിതരണം അഡ്വ.ടി.സിദ്ധീഖ് എം.എൽ.എയും നിർവഹിക്കും.2026-ലെ കലണ്ടർ പ്രകാശനം ശ്രീ.പൊൻജയശീലൻ എം.എൽ.എ. നിർവഹിക്കും.അനുഗ്രഹപ്രഭാഷണം ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *