വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിൽ ഗുരുതരമായ വീഴ്ച:ആർജെഡി

വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിൽ ഗുരുതരമായ വീഴ്ച:ആർജെഡി

സുൽത്താൻ ബത്തേരി : വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമങ്ങൾ പ്രതിരോധിക്കുന്നതിലും ഫെൻസിംഗ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിലും സുൽത്താൻബത്തേരി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും സംഘവും പൂർണ പരാജയമാണെന്ന് രാഷ്ട്രീയ ജനതാദൾ. സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കൃഷി ഭൂമിയിലും ജനങ്ങളുടെ സ്വര്യ ജീവിതത്തിനും തടസ്സം ഉണ്ടാക്കുന്ന രീതിയിൽ വന്യജീവികളുടെ കടന്നുകയറ്റം കഴിഞ്ഞ കുറച്ചു മാസങ്ങളായി വ്യാപകമാണ്.ഏറ്റവും ഒടുവിൽ ദിവസങ്ങൾക്കു മുമ്പ് മൂടക്കൊല്ലി, കൂടല്ലൂർ പ്രദേശത്ത് കാട്ടാനയും കടുവയുമടക്കമുള്ള വന്യമൃഗശല്യംവും ഉണ്ടായ സമയത്തും ഒരു തരത്തിലുമുള്ള പരിഹാരങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ല. സർക്കാർ ഫണ്ടുകൾ ഉപയോഗിച്ച് ലഭിച്ച വാഹനങ്ങൾ ഉപയോഗിച്ച് അനാവശ്യമായി കറങ്ങി നടക്കുകയും എന്നാൽ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ഒരു കാര്യങ്ങളും കൈകാര്യം ചെയ്യാത്തതിൽ പ്രതിഷേധിച്ചു കൊണ്ട് സുൽത്താൻബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി എഫ് ഓഫീസ് മാർച്ചും ധർണയം നടത്തി.

സംസ്ഥാന സർക്കാർ നിയോജകമണ്ഡലത്തിലേക്ക് ലഭ്യമാക്കിയ ഫെൻസിംഗ് അടക്കമുള്ള പദ്ധതികൾ കൃത്യമായി കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥന്മാരെ നിയന്ത്രിക്കുന്നതിലും എംഎൽഎ പരാജയമാണെന്നും ആർജെഡി നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.ആർജെഡി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ കെ ഹംസ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.നിയോജകമണ്ഡലം പ്രസിഡണ്ട് നേമി രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം പികെ അനിൽകുമാർ,കെഎസ് സ്കറിയ,കെഎ ചന്തു,എൻഒ ദേവസ്യ,രാഷ്ട്രീയ യുവജനതാദൾ ജില്ല പ്രസിഡന്റ് പിപി ഷൈജൽ ,സികെ നൗഷാദ്,ജോസ് പനമട എന്നിവർ സംസാരിച്ചു.നിയോജകമണ്ഡലം സെക്രട്ടറി വിനോദ് കുര്യൻ സ്വാഗതവും വൈസ് പ്രസിഡണ്ട് സി എൻ രാജൻ നന്ദിയും പറഞ്ഞു.ധർണ്ണക്കും മാർച്ചിനും ഒപി ശങ്കരൻ,ജിനചന്ദ്രപ്രസാദ്,ജോമോൻ കുര്യാക്കോസ്, ജിൻസൺ ജെയിംസ്,കുമാരൻ ചെമ്പകപ്പറ്റ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *