വർഗ്ഗിയശക്തികളെനിയന്ത്രിക്കാൻ കഴിയാത്തവിധം വ്യവസ്ഥിതികൾ അധപതിച്ചു:ബിഷപ്പ് മാർ അലക്സ് താരാമംഗലം

മാനന്തവാടി : ഇന്ത്യൻ പൗരൻ്റെ അടിസ്ഥാന അവകാശങ്ങളെ വിധ്വംസിച്ച് വർഗീയ ശക്തികൾ നിയമങ്ങൾ കയ്യാളുമ്പോൾ ഭാരതത്തിൻ്റെ മതേതരത്വത്തിന് മുറിവേൽക്കുകയാണെന്നും നിതിന്യായ വ്യവസ്ഥകളെ നിയന്ത്രിച്ച് നിയമങ്ങൾ ദുർവ്യഖ്യാനം ചെയ്യുമ്പൊൾ മതേതരത്വം ഇന്ത്യയിൽ നഷ്ടമാകുകയാണെന്നും ബിഷപ്പ് മാർ അലക്സ് താരാമംഗലം പറഞ്ഞു.എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫോറം മാനന്തവാടിയിൽ നടത്തിയ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുക യായിരുന്നു ബിഷപ്പ്.എക്യുമെനിയ്ക്കൽ ക്രിസ്ത്യൻ ഫോറം പ്രസിഡൻ്റ് ഫാ.വില്യം രാജൻ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റ് ഫാ.സോണി വാഴകാട്ട്,ജോ.സെക്രട്ടറി കെ.എം.ഷിനോജ്, ട്രഷറർ എം.കെ.പാപ്പച്ചൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ റോജസ് മാർട്ടിൻ,ഫാ.വർഗീസ് മറ്റമന എന്നിവർ സംസാരിച്ചു.മാനന്തവാടി സെൻ്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ.തോമസ് തുണ്ടിയിൽ,മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ പള്ളി വികാരി ഫാ.ബേബി പൗലോസ്,സി എസ് ഐ പള്ളി വികാരി ഫാ. കോശി ജോർജ്,സെൻ്റ് പോൾസ് ആൻഡ് പീറ്റേഴ്സ് പള്ളി വികാരി ഫാ.ഷാജി മൂത്തേടം,മർത്തോമ്മാ പള്ളി വികാരി ഫാ.ജോർജ് കെ. വർഗീസ്, ഷീജ ഫ്രാൻസിസ്,സഞ്ജു പള്ളിപ്പാടൻ,ജോസ് കിഴക്കൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *