കൽപറ്റ : കേരള പോലീസ് അസോസിയേഷന്റെ 2025-’27 വർഷത്തേക്കുള്ള വയനാട് ജില്ലാ പ്രസിഡണ്ടായി ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ബിപിൻ സണ്ണിയെയും സെക്രട്ടറിയായി വൈത്തിരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഇർഷാദ് മുബാറക്കിനെയും ജില്ലാ കമ്മറ്റി യോഗം ഏകകണ്ഠമായി തെരഞ്ഞെടുത്തു.വയനാട് ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പിൽ അഡീഷണൽ എസ്.പി. കെ.ജെ. ജോൺസൺ നിരീക്ഷകനും പി.എ.ജംഷീർ വരണാധികാരിയുമായി.മറ്റ് ഭാരവാഹികൾ:കെ.എം. മുഹമ്മദ് ഷദീർ (വൈസ് പ്രസിഡണ്ട്),
പി.എസ്.അജീഷ് (ജോയിന്റ് സെക്രട്ടറി),
എം.ബി.ബിഗേഷ് (ട്രഷറർ).ജില്ലാ നിർവാഹക സമിതിയംഗങ്ങൾ:ജോർജ് നിറ്റസ്,സി.കെ.നൗഫൽ,
പി.എ.ജംഷീർപി.ബിനീത്,എം.ഡി.ലിന്റോ,ടി.പി.റിയാസ്.ഓഡിറ്റ് കമ്മിറ്റിയംഗങ്ങൾ:കെ.എ.ജിനീഷ്,പി.ജി.രതീഷ്.ജില്ലാ സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ:ബിപിൻ സണ്ണി, ഇർഷാദ് മുബാറക്,എം.ബി.ബിഗേഷ്, സി.കെ.നൗഫൽ.
