മാനന്തവാടി : എടവക പഞ്ചായത്തിലെ ആശാ വർക്കറായിരുന്ന മുത്താരമൂല കെ.വി.ഷീജ അനുസ്മരണവും കുടുംബ സഹായ നിധി കൈമാറലും നടത്തി.മന്ത്രി ഒ.ആർ.കേളു തുക കൈമാറി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു.എടവക പഞ്ചായത്ത് പ്രസിഡൻ്റ് ബ്രാൻ അഹമ്മദ് കുട്ടി,ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ,എടവക പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ തോട്ടത്തിൽ വിനോദ്പി.പ്രസന്നൻ, കെ.എം.ഷിനോജ് എന്നിവർ പ്രസംഗിച്ചു.നാട്ടുകാർ രൂപീകരിച്ച കമ്മിറ്റി സ്വരൂപിച്ച തുക ഷീജയുടെ മക്കളായ കുമാരി നികന്യ,നിവേദ്യ എന്നിവരുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ച തുകയുടെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് ചടങ്ങിൽ കൈമാറി.
ജീവിതം പ്രതിസന്ധിയിലായ ഷീജയുടെ കുടുംബത്തെ ചേർത്ത് പിടിയ്ക്കാൻ നാട്ടുകാർ നടത്തിയ ആത്മാർത്ഥമായ ശ്രമം അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു.ഷീജയുടെ വീട്ടിൽ നടന്ന ചടങ്ങിൽ പൊതു പ്രവർത്തകരും ബന്ധുക്കളും അടക്കം നിരവധി ആളുകൾ പങ്കെടുത്തു.മേയ് 6 ന് ചുള്ളിയോട് നടന്ന സ്കൂട്ടർ അപകടത്തിൽ പരുക്കേറ്റ ഷിജ കോഴിക്കോട് ഉള്ളിയേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെ ജൂൺ ഒന്നിനാണ് മരിച്ചത്.സ്കൂട്ടർ ഓടിച്ചിരുന്ന ഷീജയുടെ ഭർത്താവ് രാമകൃഷ്ണന് ഇനിയും തുടർ ചികിത്സ ആവശ്യമുണ്ട്.