പെരിക്കല്ലൂർ : പെരിക്കല്ലൂരിന് അടുത്ത മൂന്നുപാലം ഭാഗത്തുള്ള ഒസള്ളി കോളനിക്ക് സമീപമുള്ള ട്രാൻസ്ഫോർമറിൻ്റെ കീഴിലുള്ള നൂറുകണക്കിന് ഉപഭോക്താക്കളുടെ TV, ഫ്രിഡ്ജ്,വാഷിംഗ് മെഷീൻ, ലാപ്ടോപ്പുകൾ, ബൾബുകൾ. ട്യൂബുകൾ, വയറിങ് സാധനങ്ങൾ ഹൈ വോൾട്ടേജ് വന്നതിനെ തുടർന്ന് കത്തി നശിച്ചു. ലൈനിൽ മടൽ വീണ് ലൈൻ ഷോട്ട് ആയി ട്രാൻസ്ഫോർമറിലെ ഫ്യൂസ് പോകാതിരുന്നതാണ് ഈ ഉപകരണങ്ങൾ നശിക്കാൻ കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. കട്ടി കൂട്ടി ഫ്യൂസ് കമ്പികൾ കെട്ടിയതും, ട്രാൻസ്ഫറിലേക്കുള്ള ന്യൂട്ടർ ലൈൻ കത്തിപ്പോയിട്ട് ന്യൂട്രൽ ലൈനിൽ കൂടി വൈദ്യുതി പ്രവഹിച്ചതാണ് ഇത്രയും നാശനഷ്ടം വരാൻ കാരണമായത്. എത്രയും വേഗം ജനങ്ങൾക്ക് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പരിശോധിച്ചു നഷ്ടപരിഹാരം നൽകണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മുള്ളൻകൊല്ലി പഞ്ചായത്തിലെ പതിനെട്ടാം വാർഡ് മെമ്പർ ജിസ്ര മുനീർ, രണ്ടാം വാർഡ് മെമ്പർ ജോസ് നെല്ലേടം എന്നിവർ എത്രയും വേഗം നഷ്ടപരിഹാരം ജനങ്ങളിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു.