ബത്തേരി : ഗുരുദർശനം ഗ്രൂപ്പും ബോബി ചെമ്മണ്ണൂർ ഗ്രൂപ്പും സംയുക്തമായി നടത്തുന്ന ബോച്ചേ ബ്രഹ്മി ടീയുടെ വിപണനം സംസ്ഥാനമൊട്ടാകെ നടത്തുന്നതിന്റെ ഭാഗമായി ആദ്യ ജില്ലാതല ട്രെയ്നിംഗ് വയനാട് ജില്ലയിലെ പൂതാടി ഗ്രാമപഞ്ചായത്തിൽ – കോളേരി ശ്രീ നാരായണ ഓഡിറ്റോറിയത്തിൽ നടന്നു. സുൽത്താൻബത്തേരി എം.എൽ.എഐ. സി. ബാലകൃഷ്ണൻ ബോച്ചേ ബ്രഹ്മി ടീയുടെ സ്ക്രാച്ച് ആൻ്റ് വിന്നിങ്ങ് സമ്മാന കൂപ്പൺ ഗുരുദർശനം ഗ്രൂപ്പ് ചെയർമ്മാൻ എ.എസ്. സുരാജ് കുമാറിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.അൻഷാദ് അലി,ഗ്രൂപ്പ് ബിസിനസ്സ് ഹെഡ് ആനി,അഡ്മിനിസ്റ്ററേറ്റീവ് ഡയറക്ടർ ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ഗ്രൂപ്പ് മാതൃസഭ സെക്രട്ടറിയും ഗുരുദർശനം ഗ്രൂപ്പ് വയനാട് ജില്ലാ കോഡിനേറ്റർ കൂടിയായ നിഷ രാജൻ എന്നിവർ ‘ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് മിനി പ്രകാശൻ,കോളേരി ശ്രീനാരായണ ക്ഷൺമുഖ ക്ഷേത്രം പൂജാരി പ്രശാന്ത് ശർമ്മ എന്നിവരും സന്നിഹിതരായിരുന്നു.
