മാനന്തവാടി : തോൽപ്പെട്ടിയിൽ കർണാടക സ്വദേശിയുടെ താർ ജീപ്പ് നിയന്ത്രണം വിട്ടു മരത്തിന് ഇടിച്ചു 5 പേർക്ക് പരിക്ക്.മാനന്തവാടി അഗ്നിരക്ഷാ സേന എത്തി,വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചു പുറത്ത് എടുത്തു മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു.സീനിയർ ഫയർ and റെസ്ക്യൂ ഓഫീസർ ശ്രീ.ഓ ജി പ്രഭാകരൻ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രമേഷ് എം ബി,ജയൻ സി എ,പ്രവീൺ കുമാർ സി യു,സുജിത്ത് എംഎസ്,രജീഷ് കെ,ലജിത്ത് ആർ സീ,ആദർശ് ജോസഫ്,ഹോം ഗാർഡ്മാരായ ശിവദാസൻ കെ,ബിജു എം എസ്,ഷൈജറ്റ് മാത്യു എന്നിവരാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തത്
