കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ മഴ കനക്കുന്നു.കാറ്റും മഴയും ജില്ലയിലെ പല ഭാഗത്തും ശക്തിപ്രാപിച്ചു.പശുക്കടവ് പൂഴിത്തോട് മേഖലയിൽ വനത്തിൽ ഉരുൾപൊട്ടിയതായി സംശയം.കടന്തറപുഴയിലും ചടയൻതോട് പുഴയിലും മലവെള്ളപ്പാച്ചിൽ ഉണ്ടായി. പ്രദേശത്തെ ആറ് കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.കാവിലുംപാറ മരുതോങ്കര മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്.തൊട്ടിൽപ്പാലം പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.മരുതോങ്കര പശുക്കടവിൽ പ്രക്കൻതോട് മലയിൽ നിന്നും നാലു കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു.ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
