കുറ്റ്യാടി : പല ഇടങ്ങളിലും വെള്ളം കയറുന്നു. തൊട്ടിൽപാലത്തു വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു.പെരുവണ്ണാമൂഴി പാലം ഏകദേശം മുങ്ങാറായി.അത് വഴി യാത്ര ചെയ്യരുതെന്ന് അധികൃതർ അറിയിച്ചു.ഒത്തിയാട്ട് പാലം വെള്ളത്തിൽ മുങ്ങി.കോരണപ്പാറ മേഖലയിൽ റോഡിലേക്ക് മണ്ണിടിച്ചിൽ ഉണ്ടായി.വാഹനഗതാഗതം മുടങ്ങി.
വയനാട് ചുരത്തിൽ ശക്തമായ രീതിയിൽ വെള്ളം ഒഴുകുന്നു,ചുരം യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.ഉരുൾ പൊട്ടൽ സാധ്യത ഉള്ള മേഖലകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു.
ആളുകൾ സുരക്ഷിതരായിരിക്കുക.
