കൃഷിയും കർഷകനും സംരക്ഷിക്കപ്പെടണം:കെ സി വൈ എം അർദ്ധവാർഷിക സെനറ്റ്

കൃഷിയും കർഷകനും സംരക്ഷിക്കപ്പെടണം:കെ സി വൈ എം അർദ്ധവാർഷിക സെനറ്റ്

മാനന്തവാടി : കെസിവൈഎം മാനന്തവാടി രൂപതയുടെ 31-ാം മത് അർദ്ധവാർഷിക സെനറ്റ് സമ്മേളനം തരിയോട് മേഖലയുടെ നേതൃത്വത്തിൽ കുറമ്പാല യൂണിറ്റിൽ വെച്ച്ന ടത്തപ്പെട്ടു.കെസിവൈഎം മുൻ രൂപതാ പ്രസിഡന്റ് മാത്യു തറയിൽ സെനറ്റ് സമ്മേളനം ഉൽഘാടനം ചെയ്തു.സമ്മേളനത്തിന് രൂപതാ പ്രസിഡൻ്റ് ബിബിൻ പിലാപ്പിള്ളിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന അംഗം റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ പ്രമേയം അവതരിപ്പിച്ചു.വയനാട് പോലുള്ള മലയോര മേഖലയിലെ കാർഷിക ജീവിതം നിലനിർത്തുന്നതിന് സർക്കാർ നയപരമായി ഇടപെടേണ്ടതിന്റെ അത്യാവശ്യത പ്രമേയത്തിലൂടെ ശക്തമായി ഉന്നയിച്ചു.

വിള ഇൻഷുറൻസ്, കർഷക സംരക്ഷണ ബോർഡ്, വന്യമൃഗ ബാധിതർക്കുള്ള നഷ്ടപരിഹാര സംവിധാനം തുടങ്ങിയവ കൃത്യമായി പ്രാവർത്തികമാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.സെനറ്റിൽ മേഖല രൂപതാ റിപ്പോർട്ട് അവതരണവും സംഘടനാതല ചർച്ചകളും നടന്നു.എൻ്റെ ഗ്രാമം, ഗ്രീൻ ഫ്യൂച്ചർ, പ്രവർത്തനമാസാചരണം തുടങ്ങിയ പദ്ധതികളിൽ മികച്ച പ്രവർത്തനം നടത്തിയ മേഖലയെയും യൂണിറ്റുകളെയും ചടങ്ങിൽ ആദരിച്ചു.രൂപതാ ഡയറക്ടർ ഫാ സാൻ്റോ അമ്പലത്തറ,വൈസ് പ്രസിഡൻ്റ് ആഷ്ന പാലാരിക്കുന്നേൽ,സെക്രട്ടറി വിമൽ കൊച്ചുപുരയ്ക്കൽ,സെക്രട്ടറി ഡ്യൂണ മരിയ കിഴക്കേ മണ്ണൂർ,ട്രഷറർ നവീൻ പുലകുടിയിൽ , ആനിമേറ്റർ സി.റോസ് ടോം എസ് എ ബി എസ് സിൻഡിക്കേറ്റ് അംഗങ്ങൾ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *