വെള്ളിലാടി : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമിൻ്റെ പതിനൊന്നായിരത്തോളം മദ്രസകളിൽ ഇന്ന് മുഅല്ലിം ഡെ ആഘോഷിച്ചു. വെസ്റ്റ് വെള്ളിലാടി മഖ്സനുൽ ഉലൂം മദ്രസയിൽ നടന്ന പരിപാടിയിൽ മഹല്ല് ഖത്തീബും വെള്ളമുണ്ട റൈഞ്ച് സെക്രട്ടറിയുമായമുഹമ്മദലി റഹ്മാനി അദ്ധ്യക്ഷനായി. മദ്രസ ആദ്യാപകർക്കുള്ള ശാഖ എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി. നൗഫൽ യമാനി , സിദ്ധീഖ് അസ്ഹരി’ അജ്നാസ് മൗലവി ജലീൽ മൗലവി അസ്ഹർ അലി തുടങ്ങിയവർ സംസാരിച്ചു. മഹല്ല് സെക്രട്ടറി അഷ്റഫ് ‘ കമ്മിറ്റി അംഗങ്ങളായ ബഷീർ, അബൂബക്കർ, റാഷിദ് പാറച്ചാൽ ‘ശാഖ കമ്മിറ്റി പ്രവർത്തകരായ ജാഫർ എം ടി,അനസ്, ആസിഫ്, സിനാൻ ,സാബിത്ത്, ബഷീർ ടി, മുനീർ കല്ലേരി, നവാസ്, മുഹമ്മദലി, തുടങ്ങിയർ സംബന്ധിച്ചു. മഹല്ല് ജനറൽ സെക്രട്ടി മുഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞു.
