വയനാട് ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചന് മുള്ളൻകൊല്ലിയിലെ പാർട്ടി യോഗത്തിനിടെ പ്രവർത്തകരുടെ മർദ്ദനം ഏറ്റു എന്ന് റിപ്പോർട്ട്

കൽപ്പറ്റ : ഡി സി സി പ്രസിഡന്റ്റ് എൻ.ഡി അപ്പച്ചന് കോൺഗ്രസ് യോഗത്തിനിടെ മർദ്ദനമേറ്റതായി വിവരം.മുള്ളൻകൊല്ലി കോൺഗ്രസ് വികസന കമ്മിറ്റി യോഗത്തിൽ വച്ചാണ് അദ്ദേഹത്തിന് നേരെ കൈയേറ്റമുണ്ടായത്. പാടിച്ചിറ സർവീസ് സഹകരണ ബാങ്കിന് മുകളിൽ നടന്ന യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി ഉണ്ടായ ഗ്രൂപ്പ് തർക്കമാണ് അടിയിൽ കലാശിച്ചത് പ്രദേശത്തെ പ്രധാന കുടുംബമായ കടുപ്പിൽ കുടുമ്പക്കാരാണ് ഡിസിസി പ്രസിഡന്റിനെ മർദ്ദിച്ചതെന്നാണ് പ്രാഥമിക വിവരം. മറ്റ് വിഭാഗത്തിൽ നിന്നുള്ളവരെ ബാങ്ക് ഭരണസമിതിയിലോ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിലോ ഉൾപ്പെടുത്തുന്നില്ല എന്നുപറഞ്ഞാണ് പ്രശ്‌നം തുടങ്ങിയത്.കഴിഞ്ഞ കുറച്ചുനാളായി വയനാട്ടിലെ കോൺഗ്രസിൽ ഐസി ബാലകൃഷ്‌ണൻ- എൻ ഡി അപ്പച്ചൻ വിഭാഗങ്ങൾ തമ്മിൽ അഭിപ്രായഭിന്നത ഉണ്ടായിരുന്നു. ഇരു നേതാക്കളും തമ്മിൽ തർക്കിക്കുന്ന ഓഡിയോ കോൾ സന്ദേശം മുൻപ് പുറത്തുവരികയും ചെയ്‌തിരുന്നു.ഇതിനിടെയാണ് ഇന്ന് അനിഷ്ട സംഭവം ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *