കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസ് സമരസംഗമം ജൂലൈ 15ന് കൽപ്പറ്റയിൽ

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസ് സമരസംഗമം ജൂലൈ 15ന് കൽപ്പറ്റയിൽ

കൽപ്പറ്റ : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 15ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൽപ്പറ്റയിൽ സമര സംഗമം സംഘടിപ്പിക്കാൻ ജില്ലാ ജനറൽ ബോഡി യോഗത്തിൽ തീരുമാനിച്ചു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ കെ.പി.സി.സി. പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ് എം. എൽ. എ.,എ. ഐ. സി. സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് ,കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ടുമാരായ എ. പി. അനിൽകുമാർ എം. എൽ. എ, ഷാഫി പറമ്പിൽ എം.പി., പി. സി. വിഷ്ണുനാഥ് എം. എൽ. എ, എ.ഐ.സി.സി. സെക്രട്ടറി മൻസൂർ അലി ഖാൻ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുക്കും.

രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ പിൻവാതിൽ നിയമനം, കാർഷിക മേഖലയിലെ വിഷയങ്ങൾ, വന്യമൃഗശല്യം, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ നേരിടുന്ന വിഷയങ്ങൾ, ആശാവർക്കർമാരുടെ സമരം, ആരോഗ്യ മേഖലയിലെ പ്രതിസന്ധി, മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടം, ക്രമസമാധാന തകർച്ച, അഴിമതി, ധൂർത്ത് തുടങ്ങിയ വിഷയങ്ങൾ സമരസംഗമത്തിൽ ചർച്ച ചെയ്യും. ജില്ലയിലെ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്മാർക്കുള്ള ഐഡൻറ്റിറ്റി കാർഡിന്റെ വിതരണവും പരിപാടിയിൽ നടക്കും. യോഗത്തിൽ ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ അധ്യക്ഷനായിരുന്നു. ഐ സി ബാലകൃഷ്ണൻ എം.എൽ.എ ,പി. കെ. ജയലക്ഷ്മി ,കെ.എൽ. പൗലോസ് ,പി.ടി. ഗോപാലക്കുറുപ്പ് ,കെ. കെ. വിശ്വനാഥൻ മാസ്റ്റർ , ടി ജെ ഐസക്, എൻ.കെ വർഗീസ് ,വി എ മജീദ്, കെ വി പോക്കർ ഹാജി, എ പ്രഭാകരൻ മാസ്റ്റർ, ഒ.വി. അപ്പച്ചൻ ,എം എ ജോസഫ് , സംഷാദ് മരക്കാർ ,എംജി ബിജു, ബിനു തോമസ്, എം വേണുഗോപാൽ ,ഡി പി രാജശേഖരൻ ,പി വി ജോർജ് ,പി ഡി സജി, മോയിൻകടവൻ, എൻ യു ഉലഹന്നാൻ, ജി വിജയമ്മ ,ശോഭന കുമാരി, ബീന ജോസ്, നിസി അഹമ്മദ്, കമ്മന മോഹനൻ ,എം പി നജീബ് , ഒ ആർ രഘു , ചിന്നമ്മ ജോസ് ,പി കെ അബ്ദുറഹ്മാൻ ,പി കെ കുഞ്ഞു മൊയ്തീൻ, പോൾസൺ കൂവക്കൽ , എ എം നിഷാന്ത് , ഉമ്മർ കുണ്ടാട്ടിൽ, ബി സുരേഷ് ബാബു, വർഗീസ് മുരിയൻകാവിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *