വെള്ളമുണ്ട : പബ്ലിക് ലൈബ്രറിയിലെ പുതിയ പുസ്തക ശേഖരങ്ങളുടെ പ്രദർശനം ആരംഭിച്ചു.
വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രദർശനപരിപാടി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് എം. സുധാകരൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം മണികണ്ഠൻ, എം നാരായണൻ, മിഥുൻ മുണ്ടക്കൽ, എൻ.കെ ബാബുരാജ്, കെ.കെ സന്തോഷ്,ശാരദാമ്മ എൻ.ജി തുടങ്ങിയവർ സംബന്ധിച്ചു.
