വയനാട് സ്വദേശിയായ യുവാവ് കർണാടകയിൽ ബൈക്ക് അപകടത്തിൽ മരണപെട്ടു

വയനാട് സ്വദേശിയായ യുവാവ് കർണാടകയിൽ ബൈക്ക് അപകടത്തിൽ മരണപെട്ടു

പിണങ്ങോട് : വാഴയിൽ അസ്‌ലം -റഹ്മത്ത് എന്നിവരുടെ മകൻ മുഹമ്മദ്‌ റഫാത്ത് (23) ആണ് മരണപെട്ടത്.ഇൻഡോനേഷ്യയിൽ നിന്നും മൂന്ന് ദിവസം മുമ്പാണ് അസ്‌ലം നാട്ടിൽ എത്തിയത്. മൈസൂരിൽ കച്ചവട ആവശ്യാർഥം പോകുമ്പോൾ ആണ് അപകടം. കർണാടകയിലെ ബേഗുർ പോലീസ് സ്റ്റേഷന് സമീപം വെച്ച് ബൈക്ക് ലോറിക്ക് പുറകിൽ ഇടിച്ചു നിയന്ത്രണം നഷ്ടമായ ശേഷം എതിരെ വരികയായിരുന്ന ടവേരയിൽ ഇടിക്കുകയായിരുന്നു. മൃതദേഹം ഇപ്പോൾ ബേഗുർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും.

Leave a Reply

Your email address will not be published. Required fields are marked *