കൽപ്പറ്റ : കെപിസിസിയുടെ ആഹ്വാന പ്രകാരം കോട്ടയം മെഡിക്കൽ കോളേജിൽ ബിൽഡിങ് തകർന്നു സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി അഡ്വക്കറ്റ് ടി ജെ ഐസക് യോഗം ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ കെ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി വിനോദ് കുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, എസ് മണി,കെ അജിത,കെ ശശികുമാർ,ടി സതീശൻ,എം പി മജീദ്,ആയിഷ പള്ളിയാൽ,പി രാജാറാണി,രമ്യ ജയപ്രസാദ്,സുബൈർ പി കെ,ഡിന്റോ ജോസ്,മുഹമ്മദ് ഫെബിൻ,ഷംസുദ്ധീൻ പി പി,മാടായി ലത്തീഫ്,ബിന്ദു ജോസ്,ഷബീർ ഇ,കെ രാജൻ,ടി ഷബ്നാസ്,നസീർ അലി തുടങ്ങിയവർ സംസാരിച്ചു.
