കൽപ്പറ്റ : ഒയിസ്ക ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ജൂൺ 5 മുതൽ ജൂലായ് നാല് വരെ പരിസ്ഥിതി മാസാചരണം കൊണ്ടാടുന്നതിന്റെ പശ്ചാത്തലത്തിൽ തൈകളുടെയും തണ്ടുകളുടെയും ശേഖരണാർത്ഥം മൂന്നുദിവസം നീണ്ടുനിൽക്കുന്ന പരിസ്ഥിതി പഠനയാത്ര സംഘടിപ്പിച്ചു. ഒയിസ്ക സൗത്ത് ഇന്ത്യയിലെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഒയിസ്ക കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ കക്കോത്ത് പ്രഭാകരന്റെ നേതൃത്വത്തിലാണ് പഠനയാത്ര സംഘടിപ്പിച്ചത്. രുദ്രാക്ഷം , ഉങ്ങ്, നാഗമരം, പൊൻ ചെമ്പകം, മന്ദാരം,തുടങ്ങി നിരവധി വൃക്ഷ തൈകളുടെ വിത്തുകളും തണ്ടുകളും ശേഖരിക്കുകയുണ്ടായി. വിത്ത് ശേഖരണത്തിന്റെ സമാപന പരിപാടി കല്പറ്റയിൽ വെച്ച് നടന്നു . ഒയിസ്ക ഇന്റർനാഷണൽ കൽപ്പറ്റ ചാപ്റ്റർ വൈസ് പ്രസിഡണ്ട് വർഗീസ് കെ ടി.ചടങ്ങിൽ പ്രഭാകരനെ ആദരിച്ചു.കല്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സമാഹരിച്ച വിത്തുകളുടെ കൈമാറ്റവും നടന്നു.മീനങ്ങാടി ഒയിസ്ക ഇക്കൊ റിസോഴ്സ് സെന്റെർ , പുൽപ്പള്ളി,മാവിലാംത്തോട്, സുൽത്താൻ ബത്തേരി , മുട്ടിൽ, കല്പറ്റ , പടിഞ്ഞാറേത്തറ , മാനന്തവാടി തുടങ്ങിയ പ്രദേശങൾ സന്ദർശിച്ചു.കല്പറ്റ ചാപ്റ്റർ ജോ . സെക്രട്ടറിമാരായ മെഡിക്കൽ ഓഫീസർ ഡോ.അനിത ടി.സി, എം.ഉമ്മർ , കൊയിലേരി ടി.സി റോയി ചാക്കോ , നിരവിൽപുഴ അജേഷ്, എന്നിവർ വിത്തുകൾ പ്രഭാകരന് കൈമാറി. കണ്ണൂർ ജില്ല കേന്ദ്രീകരിച്ചുകൊണ്ട് നിരവധി പരിപാടികളാണ് ഈ കാലയളവിൽ നടത്തുവാൻ നിശ്ചയിച്ചിട്ടുള്ളത്.
 
            
 
                                     
                                     
                                         
                                         
                                         
                                         
                                         
                                         
                                        