കൽപ്പറ്റ : വയനാട് ഫെസ്റ്റ് 2025 ന്റെ ഭാഗമായി നടന്നു വരുന്ന ഷോപ്പിംഗ് ഫെസ്റ്റിവെലിൽ നൽകിയ സമ്മാനക്കൂപ്പണുകളിൽ നിന്നും മൂന്നാമത്തെ മാസ നറുക്കെടുപ്പ് നടത്തി വിജയികളെ തിരഞ്ഞെടുത്തു. ബുള്ളറ്റ് മോട്ടോർ സൈക്കിളിന് അർഹനായിട്ടുള്ളത് കൽപ്പറ്റ ഫെയർ ഫൂട് ഫൂട് വേറിൽ നിന്ന് നൽകിയ 158806 എന്ന സമ്മാനകൂപ്പണിനും സ്കൂട്ടറുകൾക്ക് കേണിച്ചിറ ചന്ദ്രകാന്തി ടെക്സ്റ്റൈൽസിൽ നിന്ന് നൽകിയ 378811എന്ന കൂപ്പൺ നമ്പറിനും കൽപ്പറ്റ എക്സ്പോ നഗരിയിൽ നിന്നും നൽകിയ 857399 സമ്മാനകൂപ്പൺ നമ്പറിനുമാണ്. കൽപ്പറ്റ എക്സ്പോ നഗരിയിൽ നടന്ന ചടങ്ങിൽ കൽപ്പറ്റ പോലീസ് സബ് ഇൻസ്പെക്ടർ സി. വിമൽ ചന്ദ്രൻ സമ്മാനർഹരെ തിരഞ്ഞെടുത്തു. ജില്ലാ വൈസ് പ്രസിഡൻ്റ് ഇ.ഹൈദ്രു, ജില്ലാ സെക്രട്ടരി അജിത് ക്ലാസിക്, സംസ്ഥാന കൗൺസിലർ നിസാർ ദിൽവെ, രജ്ഞിത്ത് കൽപ്പറ്റ, റഫീഖ് എം.വി, സ്വാലിഹ് പി.കെ എന്നിവർ പങ്കെടുത്തു. സമ്മാനം ലഭിച്ചവർ ഉടനെ തന്നെ വയനാട് ഫെസ്റ്റ് 2025 ഓഫീസുമായോ 6282200400 നമ്പറിലോ ബന്ധപ്പെടുക. ഒരു മാസത്തിനുള്ളിൽ ബന്ധപ്പെട്ടില്ലെങ്കിൽ സമ്മാനങ്ങൾ അസാധുവാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
